Chronicles of Malabar
(ഭാരതത്തിലെ മാര്‍ത്തോമ ക്രിസ്ത്യാനികളുടെ സഭാ ചരിത്രം)
മാണിഗ്രാമക്കാരും അവരുടെ ചരിത്രവും
ഇത്തരം ഒരു ലേഖനത്തിന്റെ പ്രസക്തി- ആരാണ് മാണിഗ്രാമക്കാര്‍ ?
പണ്ട് പണ്ട് കേരളം എന്ന ദേശത്ത് ക്രൈസ്തവ വിശ്വാസം എത്തി ആരാണ് അത് ഇവിടെ എത്തിച്ചത് എന്ന്
ചരിത്രപരം ആയി പൂർണ തെളിവോടെ സ്ഥാപിക്കാന്‍
സാധിക്കില്ല എങ്കിലും ക്രിസ്തു ശിഷ്യനായ മാര്‍ തോമ മൂലമാണ് ക്രൈസ്തവ വിശ്വാസം ഈ തീരത്ത്
എത്തിയത് എന്ന വിശ്വാസം കേരളത്തിലെ ക്രൈസ്തവരുടെ ജീവിതത്തിന്റെയും പാരമ്പര്യത്തിന്റെയും
ഭാഗമാണ്. പക്ഷെ മാർ തോമായുടെ വരവു ഒരു ചരിത്രയാഥാർത്ഥ്യം ആണെങ്കിലും അല്ലെങ്കിലും അതിനു ശേഷം എന്ത് സംഭവിച്ചു
എന്നതിനും കൃത്യമായ ഒരു ഉത്തരം ഇല്ല. എ ഡി
500 ഇല്‍ കേരളതീരം സന്ദർശിച്ച സഞ്ചാരികൾ ഈ
തീരത്ത് ക്രൈസ്തവരെ കണ്ടതായി രേഖപെടുത്തിയിട്ടുണ്ട് എന്നിരുന്നാലും ഇങ്ങു പതിനഞ്ചാം
നൂറ്റാണ്ട് വരെ ഉള്ള കേരളത്തിലെ ക്രൈസ്തവരുടെ ചരിതം പൊതുവേ നിഗൂഠമാണ് എന്നിരുന്നാലും
പതിനഞ്ചു നൂറ്റാണ്ട് നിലനിന്നിട്ടും ഭാരതത്തിലെ
ക്രൈസ്തവര്‍ എന്തുകൊണ്ട് ഒരു പ്രബല സമൂഹമായി തീർന്നില്ല എന്നത് ഭാരതത്തിലെ സങ്കിർണമായ
ജാതി വ്യവസ്ഥയുടെ ഭാഗം ആയതു മൂലം ആണ് എന്നാണു
പൊതുവേ കണക്കാക്കുന്നത്. എന്നിരുന്നാലും ജാതി എന്നത് ഇല്ലാത്ത ക്രൈസ്തവ വിശ്വാസത്തില്‍ എങ്ങനെ ഒരു സഭക്ക് ഒരു ജാതി ആയിത്തീരാം
എന്നതിനും വ്യക്തമായ ഒരു ഉത്തരം നൽകാൻ ആർക്കും
സാധിക്കുന്നില്ല .
ഒന്നാം നൂറ്റാണ്ട് മുതല്‍ കേരളത്തിലെ നസ്രാണികള്‍
സുറിയാനി വേദ ഭാഷ ആയി ഉപയോഗിച്ചു എന്നും അന്ന്
മുതല്‍ വൈദേശിക മെത്രാന്മാര്‍ ഇവരെ ഭരിച്ചു എന്നതും വ്യക്തമായ് ഒരു തെളിവും ഇല്ലെങ്കിലും കേരളത്തിലെ സഭ ചരിത്രകാരന്മാര്‍ ആവർത്തിച്ച് ഉരുവിടുന്ന
ഒരു കാര്യമാണ് . പക്ഷെ കാര്യങ്ങള്‍ താഴെ പറയുന്ന
തരത്തിലാണ് സംഭവിച്ചിരിക്കുക എങ്കില്‍ മാണിഗ്രാമക്കാരുടെ ഉദയം , കേരളത്തിലെ നസ്രാണികളെ തങ്ങളുടെ നിലനില്പിനായി വൈദേശിക മെത്രാന്മാരുടെ കീഴില്‍ എത്തിക്കുകയും അവരുടെ ഭാഷയായ
സുറിയാനി ( പൊതുവേ ഭാരതത്തിലെ ജനങ്ങൾക്ക്
പരിചിതം അല്ലാത്ത ) സ്വീകരിക്കാന്‍ നിർബന്ധിതം ആക്കുക
ആയിരുന്നു എന്ന് അനുമാനിക്കേണ്ടി വരും. ഇക്കാലത്ത് മധ്യപൂർവ ദേശത്ത് നടന്ന മത പീഡനങ്ങള്‍ മൂലം ഉണ്ടായ കുടിയേറ്റങ്ങള്‍ ഇത്തരം ഒരു
സാധ്യതക്ക് കൂടുതല്‍ ശക്തി പകരുന്നതാണ്. ഈ ചരിത്രം അനുസരിച്ച് ഏകദേശം എട്ടാം
നൂറ്റാണ്ടോടു കൂടി ശൈവസന്ന്യാസി ആയിരുന്ന പ്രസിദ്ധ തമിഴ് കവി മാണിക്കവാചകർ തന്റെ പ്രവർത്തനത്താല്‍ ദക്ഷിണ ഭാരതത്തിലെ
ക്രൈസ്തവര്ക്ക് വലിയ തോതിലുള്ള നാശം വരുത്തി . ഈ ദുരന്തത്തില്‍ നിന്നും രക്ഷ നേടിയത് വളരെ കുറച്ചു ക്രൈസ്തവര്‍ മാത്രമായിരുന്നു
. വലിയൊരു ശതമാനം നസ്രാണികളും മാണിക്കവാചകരുടെ പ്രവർത്തനതാല്‍ സത്യവിശ്വാസം ഉപേക്ഷിച്ചു
ഈ സമൂഹത്തിന്റെ പ്രധാന പ്രവർത്ത ന മേഘല ഇന്നത്തെ ഇന്നത്തെ തെക്കൻ കേരളം ആയിരുന്നു. ഈ സമൂഹം ഏകദ്ദേശം1000 വർഷത്തോളം കേരളത്തിലെ നസ്രാണികൾക്കൊപ്പം വസിച്ചു ... പല വിദേശ മിഷനറിമാരും ഈ സമൂഹത്തെക്കുറിച്ച്
എഴുതിയെങ്കിലും ആരും അത് വേണ്ട പ്രാധാന്യത്തോടെ പ്രസിദ്ധികരിക്കാന്‍ തയാറായില്ല. ഈ
സമൂഹത്തെ ക്കുറിച്ചുള്ള ചരിത്ര പുസ്തകങ്ങളിലെ
അവസാന വിവരണം ഇപ്രകാരം ആണ്.
"The Syrian bishops have more than once even within
the memory of people still living claimed then as wandering sheep who ought to
be brought back to his fold , when Colonel Monro was president of Travencore an effort
was made to bring them under the jurisdiction of the Syrian bishops. It is
stated that the present metropolitan put in claim for them some years ago which
filled the little community in dismay and in order to protect themselves and
their descendants from similar attempts from Syrian metran the government
assessment in 1837 they did their best to get rid of the name manigramakar and
to be classed as one of the subdivisions of the “Nair caste”
From the Book "Lingerings of Light in a dark land- bring researches in to the past history and present conditions of the Syrian church of Malabar by Thomas Whitehouse
From the Book "Lingerings of Light in a dark land- bring researches in to the past history and present conditions of the Syrian church of Malabar by Thomas Whitehouse
മാണിഗ്രാമാക്കാരേക്കുറിച്ച് എഴുതുമ്പോൾ
തന്നെ നേരിടുന്ന ചരിത്രപരം ആയ ഒരു പ്രതിസന്ധി ആണ് അവർ ആരാണ് എന്ന് വിവരിക്കുക
എന്നത് മാണിക്കൻ മതക്കാർ ആയിരുന്നോ ? തെളിവുകളോടെ പറയാൻ സാധിക്കില്ല അവർ ക്രൈസ്തവർ ആയിരുന്നോ അല്ല പിന്നെ
ആരാണവർ .......ഒറ്റവാക്കിൽ പറയാൻ പറഞ്ഞാൽ ദ്രാവിഡ
-നസ്രാണി മതക്കാർ എന്ന് പറയേണ്ടി വരും (ഉത്തരെന്ത്യയില്‍ നിന്നും കടന്നു വന്ന വേദിക്
ഹൈന്ദവത അക്കാലത്തു എത്രത്തോളം കേരളം പോലുള്ള ഒരു സ്ഥലത്തെ സ്വാധീനിച്ചിരിക്കാം എന്നതില്‍ എനിക്കിപോഴും ഒരു വ്യക്തത ഇല്ല ). തീർച്ചയായും
സിഖ് സമൂഹം ഇതിനൊരു ഉദാഹരം ആണെന്ന് പറയാം മുസ്ലിം ഹൈന്ദവ വിശ്വാസങ്ങളുടെ ഒരു ആകെത്തുകയാണ്
ഇന്നത്തെ സിഖ് സമൂഹം അതില്‍ ഭൂരിപക്ഷവും ഹൈന്ദവ മത സ്വാധീനമാണ് കാണുന്നതെങ്കിലും അവരൊരു
സ്വതന്ത്ര സമൂഹമായി തന്നെ നിലനിൽക്കുന്നു. സിഖുകാരെ പോലെ ഒരു സാമുദായിക ശക്തി ആകാന്‍
സാധിക്കതിരുന്നതിനാലാവണം ഈ സമൂഹം പിന്നീട്
പൂർണമായും ഒരു ഹൈന്ദവ ഉപജാതി ആയി മാറിയത്.
മാണിഗ്രാമക്കാര്‍- വൈദേശിക കുടിയേറ്റ സമൂഹമോ അതോ സമ്രിശ്ര
വിശ്വാസത്തിലുള്ള നസ്രാണികളോ ?
ഒരു പക്ഷെ വളരെ അധികം തെറ്റിദ്ധരിക്കപെട്ടുപോയ
ഒന്നാണ് മാണിഗ്രാമം അല്ലെങ്കില്‍
മാണിഗ്രാമക്കാര്‍ എന്ന പേര് ഇവരുടെ
ഉത്ഭവത്തെക്കുറിച്ച് വളരെയധികം വ്യത്യാസപെട്ട
ചരിത്രമാണ് ഓരോ ചരിത്രകാരന്മാരും പറയാറുള്ളത്.
1)
പ്രസിദ്ധനായ പേർഷ്യൻ ജ്ഞാന വാദി ആയിരുന്ന
മാണി സ്ഥപിച്ചതാണി സമൂഹം - തീർച്ചയായും
പല ചരിത്രകാരൻമാരും ഉന്നയിച്ചതും തെളിയിക്കപെടാത്തതും ആയ ഒരു വാദഗതി , ഇംഗ്ലീഷ് ചരിത്രകാരന്‍
ആയിരുന്ന ബ്രന്നലിനെ പോലുള്ളവര്‍ ഉന്നയിച്ചതും
കേരളത്തിലെ അവിയല്‍ ചരിത്രകാരന്മാര്‍ അവരുടെ സ്വന്തം താൽപര്യത്തിനു അനുസരിച്ച് ആവശ്യത്തിനു
വളച്ചോടിച്ചതും ആയ ഒരു വാദം , കണ്ണ് കാണാത്തവന്‍ ആനയെ
കണ്ടപോലെ ഓരോരുത്തരും അവരുടെ ആവശ്യത്തിനു അനുസരിച്ച് മാണിക്കാന്‍ മതത്തില്‍ നിന്നും
ആവശ്യമുള്ളത് മാത്രം എടുത്തു സ്വന്തം വാദഗതികളെ ന്യായികരിച്ചു എന്നതിനപ്പുറം
യുക്തിസഹചമായ ഒരു വാദവും മുന്നോട്ടു വെയ്ക്കാൻ ആർക്കും സാധിച്ചിട്ടില്ല , എന്നിരുന്നാലും അത്തരം വാദഗതികൾക്ക് ഉള്ള
ഒരു മറുപടി ഇവിടെ വായിക്കാം
2) കേരളത്തിലെ
ക്രൈസ്തവര്‍ എല്ലാ വിദേശ ചരിത്രകാരൻമാരോടും ഒരേപോലെ പറഞ്ഞതും AD 1710 ഇല്‍ വന്ന സുറിയാനി ബിഷപ് മാര്‍
ഗബ്രിയേല്‍ എഴുതിയ കത്തിലും പറയുന്ന എട്ടാം
നൂറ്റാണ്ടില്‍ ജീവിച്ച തമിഴ് ശൈവ പുരോഹിതൻ
ആയിരുന്ന മാനിക്കവചകര്‍ നടത്തിയ മതം മാറ്റ
ശ്രമത്താൽ ഉദയം കൊണ്ട സമിശ്ര വിശ്വാസത്തിൽ ഉള്ള നസ്രാണി സമൂഹം
മാര്‍ ഗബ്രിയേല്‍ എഴുതിയ ഒരു കത്തില്‍ പറയുന്നതു താഴെ ചേർക്കുന്നു,
Arrival of a Tovenaar called Mamukawasser - Enemy to the
Christian faith
Translation of the letter addressed
to Jacobous Canter Visscher of the Dutch East India Company by East Syrian
Bishop Mar Gabriel (AD 1710).
A letter by
Bishop Mar Gabriel, written in the Syriac language. to Jacobus Canter Visscher
of Dutch East India Company give us somewhat remarkable account of the origin
and spread of Christianity in Malabar it also gives us a clear picture about
a wicked priest called Mamukawasser who
came from Persia propagated his false teachings among the native
Christians- The title runs as follows :—
“The
antiquity of the Syrian Christians, and Historical events relating to
them." ·
“Fifty-two years after the birth
of the Messiah, the holy Apostle Thomas arrived at Mailapoor on the coast of
Coromandel, preaching the Gospel and founding Churches there. Passing from
thence to Malabar, the holy man landed on the island of Maliankare, preached
and taught, and built churches in that island, and likewise at Cottacay,
Repolym, Gokkomangalam,Pernetta, and Tixoeusngottu and having finished his work
in these parts and ordained two priests, returned to the land of the Pandies
(As the natives of Coromandel are called)to teach the people there. But whilst
he was thus occupied, the Apostle was pierced by the Heathens with spears, and
thus ended his life.
In the
course of a years all the priests in Hindustan and Malabar, died; and many
years afterwards. A Tovenaar called Mamukawasser, an enemy to the Christian
faith, arrived at Mailapoor, performing many miracles to hinder its progress.
And many of the principal Christians giving heed to him, forsook Christianity
and followed this false teacher Mamulmwasser. In those days certain persons
came from Hindowy or Hindostan, who were not disposed to abandon the people of
Malabar, and who allied themselves with the believers, that is, the Christians
who had remained constant, in number about 160 families or tribes. These men
taught for many years in Malabar, but there were few among them who had
knowledge, because they were destitute of pastors; and therefore most of them
ended in becoming heathens, and had all things in common with the other
Heathens. This caused a second apostasy; so that out of the 160 families, 96
adopted the heathen superstitious, 64 only adhering to the true faith. [4]
കേരളത്തിലെ ക്രൈസ്തവരെക്കുറിച്ച് വൈദേശിക ചരിത്രകാരന്മാരുടെ കാഴ്ചപാട് എന്തായാലും
ആ സമൂഹത്തെ ഇന്നാട്ടിലെ ജനങ്ങൾ എങ്ങനെ നോക്കികണ്ടു
എന്നതിനെക്കുറിച്ച് ഒരന്വേഷണം.
മാർത്തോമാ നസ്രാണി എന്ന തെറ്റായ പ്രയോഗം
ഭാരതത്തിൽ ആദിമ കാലം മുതൽ ക്രൈസ്തവ വിശ്വാസം
സ്വീകരിച്ചവർ മാർത്തോമ ക്രിസ്ത്യാനികൾ അല്ലാതെ മറ്റാര് എന്ന് വിശ്വസിക്കുന്നവർ ഈ പേരിനു
ചരിത്രപരം ആയി എത്രത്തോളം പിന്തുണ ഉണ്ടെന്നു ഇതുവരെയ്ക്കും ചിന്തിച്ചിട്ടേ ഇല്ല എന്ന്
തോന്നുന്നു.... നസ്രാണികൾ പത്തൊൻപതാം ശതകം വരെ സ്വയം വിശേഷിപ്പിച്ചിരുന്നത് മഹാദേവർ
പട്ടണം അല്ലെങ്കിൽ കുരക്കേണി കൊല്ലം നസ്രാണികൾ
എന്നാണ് എന്നിരുന്നാലും പൊതുവായ ഇടങ്ങളിൽ
മലങ്കര നസ്രാണി എന്നും ഉപയോഗിച്ച് കാണുന്നു.... മഹാദേവർ പട്ടണം കുരക്കേണി കൊല്ലം എന്നി നാമങ്ങൾ നസ്രാണി സമുദായതിന്റെ തുടക്കം ഈ രണ്ടു പട്ടണങ്ങളിൽ
നിന്നാണെന്ന് കാണിക്കുന്നു.....തമിഴ് പൌരാണിക സാഹിത്യം അനുസരിച്ച് മഹാദേവർ എന്നൊരു പെരുമാൾ പുരാതന ചേര സാമ്രാജ്യം ഭരിച്ചിരുന്നതായി കാണാം ഇദ്ദേഹം
സ്ഥാപിച്ചതോ ഇദ്ദേഹത്തിന്റെ സ്മരണക്കായി സ്ഥാപിതം ആയതോ ആണു മഹാദേവർ പട്ടണം(വാഞ്ചി/
കൊടുങ്ങല്ലൂർ) .... ഒന്നാം ചേര സാമ്രാജ്യത്തിന്റെ ആസ്ഥാനം ഇന്നത്തെ തമിഴ് നാട്ടിലുള്ള കരൂർ ആയിരുന്നു എന്നൊരു വാദവുമുണ്ട്
.....രണ്ടാം ചേര രാജാക്കന്മാരായ മഹോദയാർ പെരുമാളുമാരുടെ കാലത്താണ് മഹാദേവർ പട്ടണം ചേര
രാജാക്കന്മാരുടെ ആസ്ഥാനം ആയി വികസിച്ചത്.
മാനിഗ്രാമാക്കാരെയും അവരുടെ ഉൽഭവതെയും പറ്റി പത്തൊൻപതാം നൂറ്റാണ്ടിൽ രചിക്കപെട്ട കണ്ടനാട്
ഗ്രന്ധവരി ഇപ്രകാരം പറയുന്നു.
മാനിഗ്രാമാക്കാരെയും അവരുടെ ഉൽഭവതെയും പറ്റി കണ്ടനാട് ഗ്രന്ധവരി പ്രകാരം പറയുന്ന മാണി ഗ്രമാക്കാരുടെ ചരിത്രം
മാർ ഗബ്രിയേൽ പറയുന്ന ചരിത്രവുമായി
കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഒന്നും തന്നെ ഇല്ല കൂടാതെ ഇതിൽ വിവരിക്കുന്ന കുടുമ
ഉപേക്ഷിക്കൽ , ഭസ്മം പൂശിയുള്ള മന്ത്രവാദങ്ങൾ , രോഗ സൌഘ്യം ശവശരീരം ദഹിപ്പിക്കൽ തുടങ്ങിയവ പത്തൊന്പതാം നൂറ്റാണ്ടിലും കേരളത്തിലെ
മാനിഗ്രമാക്കാരുടെ ഇടയിൽ നിലനിന്നിരുന്നു.
** ഇവിടെ മാണിക്കവാചകരേ കാവ്യർ എന്ന് പരാമർശിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്
(പ്രസിദ്ധ തമിഴ് കവി ആണ് മാണിക്കവാചകർ)
** കുരക്കേണി എന്നത് കുരക്കേണി കൊല്ലത്തെ ഉദേശിച്ചാണ്
പറയുന്നത് , കോട്ടാർ മുതൽ കൊല്ലം വരെ എന്നുള്ളത് ഇന്നത്തെ
കന്യാകുമാരി മുതൽ വേണാടിന്റെ ഭാഗമായ കൊല്ലത്തെ
വരെ എന്നും
** ഇവിടെ പരാമർശിക്കുന്ന മാണിക്കവാചകർ ഉപയോഗിച്ച
ഭസ്മം പഞ്ചഗവ്യം ആണ് (പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം.
കേരളത്തിലെ ക്ഷേത്രങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു ദ്രവ്യം ആണ്. ഇവ വിഗ്രഹങ്ങളുടെ അശുദ്ധി
മാറ്റുവാനാണ് ഉപയോഗിക്കുന്നത്. പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ്; ഈ അഞ്ച് വസ്തുക്കൾ ചേർത്ത് ആണ് ഉണ്ടാക്കുന്നത്)
** ഒപ്പം ചേരാതിരുന്ന 34 കുടുംബങ്ങളാണ് ധരിയക്കൾ എന്ന് അറിയപെട്ട ക്രിസ്ത്യാനികൾ , മാണിഗ്രമാക്കാരെ അപേക്ഷിച്ച് ഇവർ കുടുമ ധരിക്കുകയും , ഭസ്മം (ചാരം ) ദേഹത്ത് ഉപയോഗിക്കാത്തവരും
ആയിരുന്നു ( കേരളത്തിലെ ഒരു ക്രൈസ്തവ വിഭാഗം ഈ അടുത്തുവരെ ചാരം കെട്ടികൾ എന്ന് അറിയപെട്ടിരുന്നതും ഈ അവസരത്തിൽ സ്മരണീയമാണ് )
മാനിഗ്രമാക്കാരെ മാണിക്കനിസം എന്ന പേര്‍ഷ്യന്‍ മതവുമായി ബന്ധപെടുതാന്‍ തന്നെ ആണ് ചരിത്രകാരന്മാരെല്ലാം
ശ്രമിച്ചത് പക്ഷെ പക്ഷെ ദക്ഷിണ ഭാരതത്തിന്റെ കിഴക്കേ അറ്റത്തുള്ള മയിലാപ്പൂരിൽ നിന്നും
മാണിക്കവാചകർ വന്നു സമൂഹത്തില്‍ വലിയ നാശം സംഭവിച്ചു എന്ന് കേരളത്തിലെ ക്രൈസ്തവര്‍
ഉറച്ചു വിശ്വസിച്ച ചരിത്രത്തെ തങ്ങളുടേതായ രീതിയില്‍ മാണി പേര്‍ഷ്യയില്‍ നിന്നും വന്നു
എന്നാക്കി ചരിത്രത്തെ വളച്ചൊടിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്നത് വിചിത്രമായി തോന്നുന്നു ഒരു പക്ഷെ മാണിക്കവാചകർ
എന്ന വ്യക്തി ദ്രാവിഡ പാരമ്പര്യങ്ങളില്‍ ഉണ്ടോ എന്ന് അന്വേഷിക്കുക എങ്കിലും ചെയ്തിരുന്നെങ്കില്‍
ഇത്തരത്തില്‍ ഒരു ചരിത്രപരം ആയ ഒരു എച്ചുകെട്ടാല്‍
വേണ്ടി വരില്ലായിരുന്നു.എന്നിരുന്നാലും ചരിത്രം തുടക്കം മുതല്‍ അവസാനം വരെ എന്ന ശൈലി
മാറ്റി ഒടുക്കം മുതല്‍ പുറകിലേക്ക് കഴിയുന്ന അത്രയും അന്വേഷിക്കുക എന്നത് മാത്രമാണ്
ഇവിടെ പ്രായോഗികം ആയതു.
ആരാണ്
മാണിക്കവാചകർ
A bronze sculpture of Manikkavachakar |
ശൈവസന്ന്യാസി ആയിരുന്ന പ്രസിദ്ധ തമിഴ് കവി
ആണ് മാണിക്കവാചകർ. എ ഡി 700-നും 800-നും ഇടയ്ക്ക്തിരുവാരൂരിൽ ജീവിച്ചിരുന്നതായി കരുതുന്നു.
ഭക്തിരസപ്രധാനമായ തിരുവാചകം എന്ന കാവ്യത്തിന്റെ കർത്താവ്. `കോവൈ' വിഭാഗത്തിൽപ്പെടുന്ന തിരുക്കോവൈയാർ എന്ന കൃതിയും ഇദ്ദേഹം രചിച്ചതാണെന്ന് അഭിപ്രായമുണ്ട്.
രാമലിംഗ അടികൾ, തായുമാനവർ തുടങ്ങിയ കവികൾക്ക് പ്രചോദകമായ കൃതിയാണ് തിരുവാചകം. തമിഴ് ശൈവ വിശ്വാസത്തിലെ
സുപ്രസിധരായ നയ്മാര്‍ എന്ന പുരോഹിത വർഗത്തിലെ ത്തിലെ 64 ലാമൻ ആയി കരുതപെടുന്ന ആളാണ് . രസകരം ആയ കാര്യം തോമസ് വൈറ്റ്
ഹൌസ് കണ്ട കായംകുളത്തെ മാണി ഗ്രാമക്കാരുടെ
പുരോഹിതനും നയ്മാര്‍ എന്ന പേരില്‍ തന്നെയാണ്
അറിയപെട്ടിരുന്നത്.
“In the
neighborhood of Quilon, where they number about 30
houses, their priest was usually
called Naimar, or Naimar-Achchen. The Naimar used to wear a loose garment
reaching to the feet, and a long beard like the Syrian priests”.
Is there any way to find the true identity of this community? Rev Thomas Whitehouse who visited the Malabar Coast between1840-1860 was fortunate enough to find some small and feeble remnant descendants of this community. Surprisingly these people were worshiping along with the Nazranis in many old churches especially in south Kerala. Rev Thomas Whitehouse made considerable effort to visit many ancient churches during the early 1860s for the purpose of historical researches. His account provides interesting details about this curious community of Manigramam commonly known as Manigramakkar, their demographics, customs struggle against the subjugation attempts made by Syrian Methran etc.
മാണിക്കവാചകറും
കേരളത്തിലെ പ്രവര്‍ത്തനങ്ങളും
In one of the famous copper leaf documents,
still possessed by the Syrian Christians, there is most distinct reference to
members of this body ; there are many traditions respecting them preserved in
the country(Manikavasar), and, what is more, a small and feeble remnant of
their descendants is still existing. At the time that the legal instrument
alluded to was executed, Irayi Corttan, a merchant residing at Kodungalur,
appears to have been the leading man of this sect in that neighbourhood, since
he is dignified with the title of
Sovereign Merchant of Kerala." A plot of ground was granted to this
man, and the settlement formed thereon was called Mdnigramam. Corttan was
probably one of the Persians who, for the sake of commerce, had settled on the
coast of Malabar ; and hence might either bring with him the heresy of Manes, or be specially open
to the influence of teachers of Persia who would do so.
ഇവിടെ ഇരവി കൊർത്താനെ ഒരു പേര്‍ഷ്യന്‍
മാണിക്കന്‍ മത വിശ്വാസി എന്നാ നിലയിലാണ് വൈറ്റ് ഹൌസ് കാണുന്നത് .ഇവിടെ വിവരിക്കുന്ന ഇരവി കൊരത്താന്‍ എന്ന വ്യക്തി
പ്രസിദ്ധമായ രണ്ടു ശാസനങ്ങളില്‍ പരാമർശിക്കപെടുന്നു ഒന്ന് ഇരവി കൊർത്താന്‍ ശാസനം എന്നറിയപെടുന്നതും
ഇന്ന് സിറിയന്‍ ക്രിസ്ത്യാനികളുടെ കൈവശം ഇരിക്കുന്നതും ആയ ഒന്നാമത്തെയും , താഴേക്കാട് ശാസനം എന്നറിയപെടുന്ന രണ്ടാമത്തെ ശാസനത്തിലും, ഇവയിൽ ആദ്യത്തെതു ഇരവി കൊർതാനു നേരിട്ട്
ലഭിച്ചതാനെങ്കിൽ രണ്ടാമതെത് കൊർതാന്റ്റെയും
ചാത്തൻ പടുകന്റ്റെയും നേതൃത്വത്തിൽ താഴെകാട് കുടിയെറപെട്ട കചവടക്കാർക്കാണ്
ലഭിച്ചിരിക്കുന്നത് ഇരവി കൊർത്താന്‍ ശാസനം
ഇപ്രകാരം പറയുന്നു.
From the above edict we find the following
description in Tamil.
"Makothayer Pattanathoo
Eravicorttenaya Cheramaneloka Peroomchattikoo Manigramaipattam Kooduthome"
[" മഹോതയാർ പട്ടണത്തു ഇരവി കൊർത്തനായ ചേരമാനലോക പെരുംച്ചാത്തിക്കു മാനിഗ്രാമപട്ടം കൊടുത്തൊമേ"]
The literal
translation of which is "We have granted to Iravi Cortten of
Makothaperpatanam, the grand merchant of Cheraman world, the high office of
“Manigramamship". ( The Kevd. Peet, Madras Journal of Literature
and Science, No. 30, page 146.)
The translation of this plate by H. Gundert appears to be correct, but
with a slight difference. Mr. Gundert's translation is: — “We have given to Eravi Cortten of Maha
Deverpatnam (hence forward to be called grand merchant of the Cheraman world)
the lordship of Manigramam."
ഇതില്‍ വിവരിക്കുന്ന മഹാദേവര്‍ പട്ടണം ഇന്നത്തെ കൊടുങ്ങല്ലൂര്‍ ആണ് , രണ്ടാം ചേര രാജാക്കന്മാരുടെ
കാലത്ത് നല്‍കപെട്ട ഈ ശാസനം പ്രകാരം ഇരവി കൊർത്താനെ മാനിഗ്രമാക്കാരുടെ തലവനായി പെരുമാള്‍
അവരോധിചിരിക്കുകയാണ്. യഹൂദന്മാരുടെ അഞ്ചുവാണം
പോലെ ഒന്നായി ഇതിനെ കാണാം.രണ്ടാമത്തെ ശാസനമായ താഴേക്കാട് ശാസനം പ്രകാരം ഇരവി
കൊർത്താനും ചാത്തൻ പടുകൻ എന്ന രണ്ടു പേരുടെ നേതൃത്വത്തില്‍ താഴെകാട് ഗ്രാമത്തില്‍
കുടിയേറിയ ജനങ്ങള്‍ക്ക് കരം ഒഴിവാക്കി ഭൂമി നല്‍കിയതിന്റെ ഉത്തരവാണ്. ഈ പ്രകാരം ഇരവി
കൊർത്താന്‍ മാണി ഗ്രാമം എന്ന സമൂഹത്തിന്റെ ഉന്നതനായ ഒരു നേതാവോ , ഗോത്ര തലവനോ ആയിയിരുന്നിരിക്കണം
.
വീണ്ടും തോമസ് വൈറ്റ് ഹൌസ് നല്‍ക്കുന്ന മാണി ഗ്രാമക്കാരുടെ ഉത്ഭവത്തെ
ക്കുറിച്ചുള്ള വിവരണത്തിലേക്ക്
Passing on to the Syrian traditions we get some further
particulars about this sect. They tell us that
a certain sorcerer, called by them Manikavachakar, arrived in the Chola
country (on the east coast of India), and having deceived and perverted many Christians
by his wiles, and sown the
seeds
of heresy among them, found ms way round by land to the Malayalim country. At
that time there were many Christians settled in the southern part of
Travancore, between Quilon and Kottar (which adjoins the London Missionary
Society's station of Nagercoil) ; and in this district he laboured, and by his
gretended miracles obtained much the same influence over them as imon Magus did
over the people of Samaria. If anyone was taken with serious illness, or there
was disease among their cattle, the sorcerer was sent for to breathe over them
or mutter his charms and apply his sacred ashes. He taught them to use mantra
or cabalistic sentences in verse, and also assured them that if they partook of
a mixture, composed of the five products of the cow (a heathen
compound) they would find it a specific for all kinds of sickness, and secure
long life te themselves. Eight families were perverted by him, and these so far
increased as te form at length a community of ninety-six houses, whose members
had denounced
the worship of the true God. The reigning Bajah or Perumal Prince, as before
stated, having granted to their headman, Iravi Corttan, ground, whereupon a settlement
was formed called Manigrimum, they were called Manigrmakar.
Manikavachakar
is said to have been most successful in his work of perversion in the southern
part of Travancore ; and tradition says that the heathen Rajah so far
encouraged him as to make him a grant of 54 paras of rice land, which estate
bears his name to the present day; but it belongs to a Hindoo Temple to
which the sorcerer is said (not improbably) to have bequeathed it. There are
some families of this people living as far south as Trivandrum, where the
present Rajaih of Travancore holds his court ; and a few still linger at
isolated places inland, like Kadamattam, Ranny, and Manaar
— all Syrian stations except the last, which, however, is in the immediate
vicinity of several, and has Syrians living in its Bazaar.
ഇപ്രകാരം മാണി ഗ്രാമക്കാരുടെ ഉത്ഭവം എങ്ങനെ ആയിരുന്നാലും അത് പൂര്‍ണമായും തെളിവുകളുടെ
പിന്‍ബലത്തില്‍ കണ്ടെത്തുക എന്നത് ശ്രമകരം ആയതിനാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിലനിന്ന
മാണിഗ്രാമക്കാരുടെ പൊതുവായ ജീവിതരീതി , സാമൂഹിക ചുറ്റുപാടുകള്‍ , വിശ്വാസം , ആചാരങ്ങള്‍ എന്നിവയെക്കുറിച്ച് കുറച്ചു വിവരണങ്ങള്‍.
കടമറ്റത്തെ മാണിഗ്രാമക്കാർ - സംസ്കാരം , ജീവിതരീതികൾ , ആചാരങ്ങൾ
കടമറ്റത്തെ മാണിഗ്രാമക്കാർ - സംസ്കാരം , ജീവിതരീതികൾ , ആചാരങ്ങൾ
ഒരേ സമയം നസ്രാണി പള്ളികളിലും ഹൈന്ദവ അമ്പലങ്ങളിലും ആരാധനയ്ക്ക് പോകുമായിരുന്ന
ഒരു സമൂഹം കേരളത്തില്‍ ജീവിച്ചിരുന്നു എന്നതും അത് രണ്ടു സമൂഹങ്ങളിലും കാര്യമായ എതിർപ്പ്
ഉണ്ടാക്കിയിരുന്നില്ല എന്നതും (യൂറോപ്യൻ മാരുടെ
വരവിനു മുൻപെങ്കിലും ) തീര്‍ച്ചയായും ഒരു കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍
തന്നെ പുതിയ ഒരു അധ്യായമായിരിക്കും... CMS മിഷനറി ആയിരുന്ന ബെഞ്ചമിന്‍ ബെയിലി താൻ കടമറ്റം പള്ളിയില്‍ വച്ച് കണ്ട മാണി ഗ്രാമക്കാരായ
സമൂഹത്തെ ക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു. പൊതുവായി അവർ പള്ളികളിൽ ആരാധനയ്ക്ക് വരാറില്ല എന്നും അവർ മുഖ്യമായും ഹൈന്ദവ അമ്പലങ്ങളിലാണ് ആരാധനയ്ക്ക് പോകാറു എന്നും
കത്തനാർ വിമർശിക്കുന്നു. ഈ സമൂഹം കളരിപയറ്റു , മന്ത്രവാദം തുടങ്ങിയ കാര്യങ്ങൾ നടത്തിയാണ് ജീവിക്കുന്നത് എന്നും പരാമർശം ഉണ്ട്
. ഇവിടെ ശ്രധികേണ്ട കാര്യം കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ മന്ത്രവാദതിനു ഏറ്റവും പ്രചാരം
ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഒന്നാണ് കടമറ്റം . കടമറ്റത്ത് കത്തനാർമാർ
സുപ്രസിദ്ധരായ മന്ത്രവാദികൾ ആയിരുന്നു ( കടമറ്റത്ത് കത്തനാർ എന്നത് ഒരു വ്യക്തി
അല്ല മറിച്ചു ഒരു വൈദിക മാന്ത്രിക കുടുംബത്തിലെ
വൈദിക പരമ്പരയാണ് ).
Rev Bailey One of the
first church missionary society missionary tells us how he met with four
families of Manigramakar residing at the remote station of Kadamattam
Church( Kadamattam St.George Church) in 1820.The
Cattanaras informed Rev Bailey that they seldom came to the church not more
than once in a year but they chiefly attend Hindu pagodas and heathen festivals
and in fact lived like heathens and got their living by Sorcery,Sword exercise.
Mr Bailey send for them and had much conversation with them respecting the
impropriety of their conduct they didn't attempt tot deny the charges brought
against them and promised to visit the Syrian college at Cottayam( Pazhaya
Seminary) where they might have further intercourse.
From the Book "Lingerings of Light in a dark land- bring researches in to the past history and present conditions of the Syrian church of Malabar by Thomas Whitehouse 1860 (Anglican Missionary).
മാന്നാറിലെയും ചെങ്ങന്നുരിലെയും മാണി ഗ്രാമക്കാർ.
Manaar lies about halfway between the ancient Syrian churches of Neranam and Chenganur. There is an ancient Hindoo shrine here, known by the name of Panayennar kawa, where till the middle of last century a human sacrifice, of a most horrible character, and so closely associated with heathenism is the Manigramam remnant at this place, that their priest (who was styled, as at Kayenkulum, Captain) used to frequent the Hindoo Pagoda.
കായംകുളം- പത്തൊൻപതാം നൂറ്റാണ്ടിലെ മാണിഗ്രാമാക്കാരുടെ ഒരു സുപ്രധാന കേന്ദ്രം , കായംകുളത്തെ പള്ളിയുമായി അവർക്കുള്ള ആചാരങ്ങൾ.
Kayenkulum, or as more commonly called by old writers
Kurakeni Quilon, seems to be the headquarters of the largest section of the
remnant still subsisting. Kayenkulam is a very ancient Syrian settlement about
twenty miles north of Quilon ; and like Quilon, Kodungalur, and Porcada it is a
trading port, situated on the shores of the Backwater. They say that its
church, dedicated to the Virgin, was founded 1000 years ago, being one of those
which owe their origin to the labors of Mar Sapores and Mar Fheroz (called in
old Malabar documents Mar Chaboor and Mar Approj, who are stated to have come
from the Patriarch of Babylon about A.D. 825, and to have preached in this neighborhood
after having obtained certain privileges from Raja of the country.
At this ancient Syrian
settlement a family of the Manigramakar are stated to have located themselves
more than five hunted years ago, and their descendants are still in Kayenkulum
and its neighborhood. Their connection with the orthodox Syrians is a curious
and well supported fact. When Knaye Thoma, the Syrian merchant, about A.D. 800,
obtained some privileges which secured to them the services of certain of the
low caste working class (as carpenters, goldsmiths, and blacksmiths) four families
of the Manigramakar who seem to have been connected with native law courts —
'Were appointed to regulate and manage all that related to the social position
and caste questions of these artisans. It was one of these four families which
settled at Kayenkulum. It is further worthy of observation that in another
copper document, already referred to, granting land to A parish community
called Tarisa-palli, the Manigramam -possibly the headman of the Manicheans —
is appointed, amongst others, a protector of the land and church so endowed; or
the Manigramakar may refer specially to the four families above named, or to
their headman, since a trusteeship of this kind would quite accord with the
other duties of their profession.
From close enquiries
made in the neighbourhood of kayenkulum, by an intelligent, well educated
native Men, it appears that they maintained some kind of connection with the
Syrian church till within the last thirty years. When the Manigramakar had a
marriage, they paid a fee to the church , with a present of tobacco and betel
leaves — the invariable dessert accompaniments of a native feast — thereby
acknowledging old acquaintance, if not ancient fealty ; and in return a piece
of new cloth was given by the church for the bride to wear on her head.
Similarly, when any of the Manigrramakkar died, a cloth was given by the church to
invest the corpse
Cremation of Manigramam High priest- |
Their priests at this
place used to go by the name of Padattalavan or captain. The corpse of the last
priest who died at Kayenkulam was burned by his relatives, in imitation of the
customs prevalent among high caste Hindoos, and contrary to the former customs
of this people ; and no successor has been appointed.
കായംകുളത്തു ഉള്ള മാണി ഗ്രാമക്കാരുടെ ആചാരങ്ങളിൽ പ്രധാനമായും അവിടുത്തെ നസ്രാണി പള്ളിയുമായി ബന്ധപെടതാണ് , ഇവിടെ പരാമര്ശിക്കുന്ന പള്ളി കായംകുളം
കാദിശ പള്ളിയാണ് മാനിഗ്രമാക്കാരുടെ വിവാഹത്തിന്
അവർ പള്ളിക്ക് പണവും വെറ്റിലയും പുകയിലയും നൽകുകയും പകരമായി പള്ളിയിൽ നിന്നും വധുവിനു തലയിൽ അണിയാൻ ഉള്ള വസ്ത്രം നല്കുകയും ചെയ്യും
അതുപോലെതന്നെ ഒരു മാനിഗ്രാമാക്കാരൻ മരണപെട്ടാൽ
മൃതദേഹം മൂടാൻ ഉള്ള വസ്ത്രവും പള്ളിയില നിന്നും തന്നെ നല്കുന്നു . എന്നാൽ അവസാന കാലങ്ങളിൽ
മൃതദേഹം അടക്കം ചെയ്യുന്ന പതിവ് ഒഴിവാക്കി
ഹൈന്ദവരെ പോലെ ദഹിപിക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോൾ കൂടുതലായും ഹൈന്ദവ ആചാരങ്ങൾ പിന്തുടരാൻ തന്നെയാണ് ഈ സമൂഹം ശ്രമിക്കുന്നത്.കൂടാതെ
ഇവരുടെ പുരോഹിതൻ ഇവിടെ പടത്തലവൻ എന്നും പരാമർശിക്കപെടുന്നു.
കൊല്ലത്തെ മാണിഗ്രാമക്കാര്‍-
നൈമാര്‍ എന്ന പുരോഹിതന്മാര്‍ , വറുദിയൻ എന്നാ സഹായികൾ.
In the neighborhood of
Quilon, where they number about 30 houses, their priest was usually called
Naimar, or Naimar-Achchen. The Naimar used to wear a loose garment reaching
to the feet, and a long beard like the Syrian priests. The tuft of hair, worn
on the crown of the head by the rest of his caste, was not forbidden to him;
nor was he allowed to dwell in the same house as other people. On the death of
a Naimar his body was interred in a sitting posture, just in the same manner as
the Syrian Metrans are buried. He had a subordinate called Werudayan who was
sent to the houses of the low caste artisans on such errands as a constable would be employed about in a rural
district in England ; and on such occasions this official carried with him a
sort of weapon of a peculiar shape called by the natives Yamadhada.
തോമസ് വൈറ്റ് ഹൌസ് കൊല്ലം സന്ദർശിക്കുമ്പോൾ ഏകദേശം 30 മാണിഗ്രാമാക്കാരുടെ കുടുംബങ്ങൾ മാത്രമാണ് അവിടെ അവശേഷിച്ചത് . വളരെ വിചിത്രം ആയ കാര്യം കൊല്ലാതെ
മാണി ഗ്രാമക്കാരുടെ പുരോഹിതൻ നൈമാർ എന്നാ പേരിലാണ് അറിയപെട്ടിരുന്നത് എന്നത്. കാരണം
സുപ്രസിധരായ 64 തമിഴ് നൈമാർമാരിൽ അറുപത്തി നാലാമൻ ആയി കണക്കാക്കപെടുന്നത് മാനിക്കവചകരെയാണ്. കൂടാതെ നൈമാർ എന്നാ പുരോഹിതന്
സഹായി ആയി വറുദിയൻ എന്ന ആളുകളും പ്രത്യേകം
ശ്രദ്ധ അർഹിക്കുന്നു , ഈ പറയുന്ന വറുദിയൻ തേവലക്കര ഭാഗത്തെ " വൈദ്യൻ " എന്ന പേരുമായുള്ള സാമ്യവും
ശ്രദ്ധേയമാണ്.
മാറി വന്ന സാഹചര്യങ്ങളിൽ കേരളത്തിലെ ക്രൈസ്തവർ
കൂടുതൽ തങ്ങളുടെ സ്വധേശിയമായ സംസ്കാരത്തെ വിട്ടു തങ്ങൾ കണ്ടെത്തിയ വൈദേശിക സഭകളുടെ ആചാരങ്ങൾ കൂടുതലായി പിന്തുടരാൻ തുടങ്ങിയതോടെ , കേരളത്തിലെ നസ്രാണികളിലെ ഒരു ഉപജാതി എന്നാ നിലയിൽ നിന്നിരുന്ന
ഈ സമൂഹം കൂടുതൽ ഒറ്റപെട്ടു തുടങ്ങി. ജാതി വ്യവസ്ഥയുടെ കൂത്തരങ്ങായിരുന്ന കേരളത്തിൽ ഹൈന്ദവ അമ്പലങ്ങളിൽ പോലും പ്രവേശിക്കമായിരുന്ന നസ്രാനികൾക്ക്
അതൊക്കെ തങ്ങളുടെ വിശ്വാസത്തിനു എതിരാണ് എന്നാ വൈദേശിക മെത്രാന്മാരുടെയും മിഷനറിമാരുടെയും
വാദങ്ങൾ പൊതുവെ അഗികരിക്കേണ്ടി വന്നു. കുപ്രസിദ്ധമായ
ഉദയെമ്പെരുർ സുന്നഹദോസു മുതൽ കത്തോലിക്കാ പക്ഷത്തുള്ളവരുടെ
ഇടയിൽ ലത്തീൻ മിഷനറിമാർ ഈ അജണ്ട വളരെ ശക്തമായി
നടപ്പിലാക്കി , എന്നാൽ അന്തിയോക്യയിൽ നിന്നും വന്ന സുറിയാനി മെത്രാന്മാരും ഇതിൽ ഒട്ടും പുറകിലായിരുന്നില്ല
നിരണം ഗ്രന്ധവാരിയിൽ ഇപ്രകാരം പറയുന്നു.
മിശിഹാക്കാലം 905 ഇല്‍ മറാവാന്‍ എന്ന ആള്‍ തേവലക്കര അടങ്ങിയിരിക്കുന്നു എന്നും
അയാളുടെ കാര്യ്യം പിന്നെ പറയുമെന്നും മുന്പ്ട
എഴുതിയിരുന്ന കാര്യ്യം പറയുന്നു ഇദ്ദേഹം കടമറ്റത്ത്
ആറ്റുപുറത്തു മാപ്പിളയുടെ വീട്ടില്‍ പാര്ത്തു .ഈ വീട്ടുകാരത്രേ കടമറ്റത്ത് പള്ളി വയ്പ്പിച്ചത് പിള്ള മാറാവാനില്‍ നിന്നു വേദം(?) പഠിച്ചു അത്തറവാട്ടില്‍ പട്ടക്കാരുണ്ടായി.....ഇങ്ങനെ നടന്നു വരുമ്പോള്‍ മുളന്തുരുത്തി
കാലം ചെയ്ത മാറിവാനിയോസിന്റെ കാലത്തു കടമറ്റത്ത് ചെന്ന് അവരുടെ ഷുദ്രങ്ങള്‍ ആയിട്ടുള്ള
പൊസ്തകങ്ങളും ഗ്രന്ഥങ്ങളും ചുടുവിച്ചു മേലാല്‍ ഈവക പ്രവർത്തികള്‍ ചെയ്യരുതെന്നും വിലക്കി -നിരണം
ഗ്രന്ധവാരി ,കടമറ്റത്ത് അച്ചന്മാര്‍
ഇത്തരത്തിൽ സാമൂഹികമായ ഒരു അരക്ഷിതാവസ്ഥയിൽ രണ്ടു മത വിഭാഗങ്ങളുടെ ഭാഗം ആയി നിൽക്കുന്നതു
ആത്മഹത്യാപരം ആയിത്തീരും എന്ന് മനസിലാക്കിയ ഈ സമൂഹത്തിൽ ബാക്കി ഉണ്ടായിരുന്നവർ 1836 ലെ ജനറൽ സെൻസസിൽ നായർ സമുദായത്തിൻറെ ഒരു
ഉപജാതിയായി ചെർക്കപെട്ടു , അതുമൂലം അവശേഷിച്ച മാണി ഗ്രാമക്കാർ പരിപൂർണമായും ഹൈന്ദവവൽക്കരിക്കപെട്ടു.
വീണ്ടും തോമസ് വൈറ്റ് ഹൌസ് നൽകുന്ന മാണി ഗ്രാമക്കാരെ ക്കുറിച്ചുള്ള വിവരണത്തിലെക്ക്
These people were long
dissatisfied with their social position; but, in a country like In(ua, where an
unyielding system of caste predominates, to alter it was no easy matter. The
feeling of their hearts had been for generations, “ We will be as the heathen;"
and to become low caste heathen, or outcasted would have been no very difficult
matter; but such a step was hurtful to their pride, for they wished to maintain
as respectable a position in native society as their fathers had held. The
Syrian Christians were generally considered to occupy much such a position as the
Nair caste among the Hindoos of Travancore ; and their ambition was to join
the Nairs, and become incorporated with them. Hence they took means to
disconnect themselves as much as possible from the Christians, and to associate
with the heathen Nairs ; in which they are said to have been very materially
assisted by an influential Syrian of Kayenkullum, who released them and their
descendants nom all obligations to his church ; and further expunged from the church records all statements bearing
on their past history which might be prejudicial to their worldly interests.
The Syrian Metrans have more than once, even within the memory of people still
living, claimed them as wandering sheep, who ought to be brought back to their
fold. When Colonel Munro Was President of Travancore, an effort was made to
bring them under the jurisdiction of the
Syrian bishops ; and it is stated that the present Metropolitan put in a claim
for them some years ago, which filled the little community with dismay ; and, in
order to protect themselves and their descendants from similar attempts, at the
Government Assessment in 1837 they did their' best to get rid of the name of Manigramakar
and to be classed as one of the sub-
divisions of the Nair caste.
These unhappy people
are not at their ease even among their new friends ; they have not found all
their carnal hearts wanted, and God grant they never may ; so that, after
feeding on husks, they may be brought to consider their ways, and turn unto Him
whom their forefathers forsook ! Though most of them occupy a respectable
position — being very commonly employed about the local courts; and though
they intermarry with Nair, and even Brahmin families, they are looked down
upon by the people of their choice. Thus, if a Nair makes a feast, the males
of the Manigramakar may be invited, but not the females ; and if the make a
feast in return, the Nair guests will not eat the food if cooked by any one of
the same caste as their host. When the Nairs and they fall out, it is a very
common thing for the former to upbraid them with their mongrel origin. Some
little of the ancient grandeur of their ancestry is still occasionally
displayed by them, in particular at their weddings, the bridegroom being
privileged, by royal patent, to ride on an elephant ; and the bride to be
carried in a palanquin ; whilst the priest and visitors follow on horseback.
They are said, however, to have very loose ideas about the marriage tie; and
do, when they- please, divorce their wives. Numerically they are a small body,
and are supposed to be declining in numbers at the present time ; and the like
process has probably been going on for centuries” Who hath hardened his heart
against Him and hath prospered ? " (Job ix. 4.)
ക്രൈസ്തവവല്കരിക്കപ്പെട്ട മണിഗ്രാമ ചരിത്രങ്ങൾ
1) ഇരവി കൊർതാൻ ചെർപാടുകൾ
തീർച്ചയായും ലഭിച്ചിരിക്കുന്നത് മാനിഗ്രമാതലവനായ നു ആണ് , അങ്ങനെ ഇരിക്കുമ്പോൾ ഈ ശാസനം നസ്രാനികൾക്ക് ലഭിച്ചതാണ് എന്ന്
അവകാശപെടുന്നത് ശുദ്ധ അബദ്ധവും , ചരിത്രത്തോടുള്ള നീതികേടും ആണ്. അതുപോലെ തന്നെ താഴെകാട് ശാസനം
ലഭിച്ചത് മാനിഗ്രമാക്കരായ ഇരവി കൊർതാനും , ചാത്തൻ പടുകന്റെയും നേതൃത്വത്തിൽ
താഴെകാട് ഗ്രാമത്തിൽ കുടിയെരപെട്ട കച്ചവടക്കാര്ക്കാന്
. നസ്രാനികൾക്ക് ഈ ശാസനത്തിൽ അവകാശം പറയുന്നതിന് മുൻപ് മാണി ഗ്രാമക്കാർ തങ്ങളിൽ ഒരു
ഉപജാതി ആയിരുന്നു എന്ന സത്യം അഗികരിക്കുകയാണ് വേണ്ടത്.
Subscribe to:
Posts (Atom)